ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25ന് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ നീണ്ടത് 21 മാസം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍...
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25ന് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ നീണ്ടത് 21 മാസം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 (1) പ്രകാരമായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന് കളങ്കമായി മാറിയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഇന്ന് 49 വയസ്.
ആഭ്യന്തര അസ്വസ്ഥത നിലവിലുണ്ടെങ്കില്‍ അടിയന്തരാവസ്ഥ കൊണ്ടുവരാമെന്ന വ്യവസ്ഥ ഉപയോഗിച്ച് ഏര്‍പ്പെടുത്തിയ നടപടി പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ദിരയ്ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കി.
അതേസമയം, അടിയന്തരാവസ്ഥ വീണ്ടും കുത്തിപ്പൊക്കി കോണ്‍ഗ്രസിനെതിരെ ദേശീയതല പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി.
Key Words: Emergency, Indira Gandhi, BJP
COMMENTS