തൃശൂര്‍: തൃശ്ശൂര്‍ പൂരംതടസ്സപ്പെടുത്തിയതുമായ വിവാദത്തില്‍ തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. നിലവില്‍ അങ്കിത് അശോകന് പുതിയ പോ...
തൃശൂര്‍: തൃശ്ശൂര്‍ പൂരംതടസ്സപ്പെടുത്തിയതുമായ വിവാദത്തില്‍ തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. നിലവില്‍ അങ്കിത് അശോകന് പുതിയ പോസ്റ്റിങ് നല്‍കിയിട്ടില്ല. നേരത്തേ തന്നെ അങ്കിത് അശോകനെ സ്ഥലം മാറ്റാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഉത്തരവ് വൈകിയത്.
തൃശൂരിലേക്ക് പകരക്കരായി ആര്‍.ഇളങ്കോ എത്തും. തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനെച്ചൊല്ലിയുണ്ടായ വിവാദത്തെത്തുടര്‍ന്നാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരുന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തര്‍ക്കം ഉണ്ടാവുകയും വെടിക്കെട്ട് വൈകുകയുമായിരുന്നു.
Key words: Thrissur Pooram Disruption, Ankit Asokan, Transfer
COMMENTS