Thomas Chazhikkadan is against CM Pinarayi Vijayan
കോട്ടയം: കോട്ടയത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ആക്കംകൂട്ടിയത് മുഖ്യമന്ത്രിയുടെ നിലപാടുകളാണെന്ന ആരോപണവുമായി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ചാഴിക്കാടന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എതിര്‍പ്പ് പ്രകടമാക്കിയത്.
പാലായില്‍ വച്ചു നടന്ന നവ കേരള സദസ്സില്‍ മുഖ്യമന്ത്രി തന്നെ പരസ്യമായി ശകാരിച്ചതും തോല്‍വിക്ക് കാരണമായെന്നും ചാഴിക്കാടന്‍ വിമര്‍ശനം ഉന്നയിച്ചു.
അതോടൊപ്പം കിട്ടേണ്ട പല സി.പി.എം വോട്ടുകളും കിട്ടിയില്ലെന്നും അതും അന്വേഷിക്കണമെന്നും കനത്ത തോല്‍വി നേരിട്ട താന്‍ ഇനി അതൊന്നും മറച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം കോട്ടയത്തെ തോല്‍വിക്ക് കൂട്ടുത്തരവാദിത്തമാണെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്നുമാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ളവര്‍ പ്രതികരിച്ചത്.
Keywords: Thomas Chazhikkadan, Pinarayi Vijayan, Kerala congress (M)
COMMENTS