ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ഏകകണ്ഠമായാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ഏകകണ്ഠമായാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി, ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് ഏകനാഥ് ഷിന്‍ഡെ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കിയുള്ള കത്ത് നിതീഷ്‌കുമാറും ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രിക്ക് കൈമാറിയിട്ടില്ല. അതേസമയം ഏക്‌നാഥ് ഷിന്‍ഡെ പിന്തുണ അറിയിച്ചുള്ള കത്ത് നല്‍കുകയും ചെയ്തു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ എത്രയും പെട്ടന്ന് രൂപീകരിക്കണമെന്ന അഭിപ്രായമാണ് പൊതുവായി ഉയര്‍ന്നത്. ഘടകകക്ഷികള്‍ക്ക് ലഭിക്കുന്ന സ്ഥാനങ്ങളെക്കുറിച്ചൊന്നും ചര്‍ച്ചയായില്ലെന്നാണ് വിവരം.
Key Words: NDA, Delhi, Narendra Modi
 

 
							     
							     
							     
							    
 
 
 
 
 
COMMENTS