കൊച്ചി: നടിയും നര്‍ത്തകിയുമായ ആശാ ശരത്തിനെതിരായ നിക്ഷേപത്തട്ടിപ്പ് കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപത്തട്...
കൊച്ചി: നടിയും നര്‍ത്തകിയുമായ ആശാ ശരത്തിനെതിരായ നിക്ഷേപത്തട്ടിപ്പ് കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. കൂടാതെ കോടികളുടെ തട്ടിപ്പ് നടത്തിയ ആശാ ശരത്ത് രാജ്യം വിട്ടു എന്നും പ്രചരിച്ചിരുന്നു. സ്റ്റേ ചെയ്തത് കൊട്ടാരക്കര പോലീസ് എടുത്ത വഞ്ചനാ കേസിലെ നടപടികള്‍ ആണ്.
തുടര്‍ന്ന് താരം ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.


COMMENTS