തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരവും മുഖ്യമന്ത്രിയോടുള്ള അഭിപ്രായ വ്യത്യാസവുമാണെന്നുള്ള ആരോ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരവും മുഖ്യമന്ത്രിയോടുള്ള അഭിപ്രായ വ്യത്യാസവുമാണെന്നുള്ള ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്ന സാഹചര്യത്തില്‍ തന്റെ രാജി ചോദിച്ച് ആരും വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മോദിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നേ ജനം ചിന്തിച്ചിട്ടുള്ളൂ. അതിനെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
'ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞുപോയതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണം എന്നു പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്? 2004ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല. കോണ്‍ഗ്രസിനകത്തെ സംഘടനാ പ്രശ്നം കൊണ്ടാണ്. അതിനെ ഉദാഹരണമാക്കി സംസ്ഥാന സര്‍ക്കാറിന്റെ രാജി ആവശ്യപ്പെടാന്‍ പുറപ്പെടേണ്ട എന്നാണ് പറയാനുള്ളത്.
രാജ്യത്ത് ബി ജെ പിയുണ്ടാക്കിയ ഭീതിജനകമായ അന്തരീക്ഷത്തിന്റെ സാഹചര്യത്തില്‍ ഇനിയും ഇവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്ന ധാരാളം പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവര്‍ക്ക് ഇടതുപക്ഷത്തോട് ഒരു വിരോധവുമില്ലെന്ന കാര്യം ആദ്യം മനസിലാക്കണം. ഇടതുപക്ഷ വിരോധത്തിന്റെ ഭാഗമായി അവര്‍ ഇവിടെ നിലപാട് സ്വീകരിക്കുകയല്ല. പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ് ജയിക്കുന്നതാണ് നല്ലതെന്ന് അവര്‍ ചിന്തിക്കുന്നു. എന്നാല്‍ നിങ്ങളത് ഞങ്ങള്‍ക്ക് എതിരെയുള്ള വികാരമാണെന്ന് ചിന്തിക്കുന്നു' -മുഖ്യമന്ത്രി പറഞ്ഞു.
COMMENTS