ന്യൂഡല്‍ഹി: നിശാ പാര്‍ട്ടിയിലെ ലഹരി മരുന്ന് കേസില്‍ തെലുങ്കു നടി ഹേമ അറസ്റ്റിലായി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണു നടപടി. ...
ന്യൂഡല്‍ഹി: നിശാ പാര്‍ട്ടിയിലെ ലഹരി മരുന്ന് കേസില്‍ തെലുങ്കു നടി ഹേമ അറസ്റ്റിലായി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണു നടപടി. മൂത്ര സാംപിള്‍ പരിശോധനയില്‍ നടി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര് ഫാംഹൗസില്‍ മേയ് 19നു നടന്ന റെയ്ഡിലാണ് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയത്.
'സണ്‍സെറ്റ് ടു സണ്‍റൈസ് വിക്ടറി' എന്ന പേരില്‍ നടന്ന പാര്‍ട്ടിയില്‍ തെലുങ്ക് താരങ്ങള്‍, ഐ ടി ജീവനക്കാര്‍ ഉള്‍പ്പെടെ നൂറോളം പ്രമുഖരാണു പങ്കെടുത്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാര്‍കോട്ടിക്സ് വിഭാഗവും പൊലീസും സ്ഥലത്തെത്തിയത്. കഴിഞ്ഞ മാസം നടന്ന റെയ്ഡിനിടെ എംഡിഎംഎ, കൊക്കെയ്ന്‍, ഹൈഡ്രോ ഗഞ്ച എന്നിവ പിടിച്ചെടുത്തിരുന്നു.
Key words: Telugu Actress, Hema Arrested, Drug Case
COMMENTS