ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ നിന്നും ഇന്ത്യക്ക് സെമി ബെര്‍ത്ത്. ബംഗ്ലാദേശിനെതിരേ ഇന്ത്യ 50 റണ്‍സിന് വിജയിച്ചു. ഇന്ത്യ ഉയര്‍ത്തിയ 197 എ...
ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ നിന്നും ഇന്ത്യക്ക് സെമി ബെര്‍ത്ത്. ബംഗ്ലാദേശിനെതിരേ ഇന്ത്യ 50 റണ്‍സിന് വിജയിച്ചു. ഇന്ത്യ ഉയര്‍ത്തിയ 197 എന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ആകെ 146 റണ്‍സ് എടുക്കാനെ ആയുള്ളൂ. ഇന്ത്യ ഈ ജയത്തോടെ സൂപ്പര്‍ 8 ഗ്രൂപ്പില്‍ 4 പോയിന്റുമായി ഒന്നാമത് നില്‍ക്കുകയാണ്. നാളെ അവസാന മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.
ടോസ് നഷ്ട്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലയിരുന്ന ഇന്ത്യയ്ക്ക് പക്ഷെ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് പന്തും ദുബെയും ചേര്‍ന്ന് കര കയറ്റി. ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ച്വറിയുടേയും കുല്‍ദീപ് യാദവിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെയും ബലത്തിലാണ് സൂപ്പര്‍ ഏട്ടിലെ തുടര്‍ച്ചയായ രണ്ടാം ജയം. പാണ്ഡ്യക്ക് പുറമെ ബാറ്റിങ് നിരയില്‍ ശിവം ദുബെ(34), റിഷഭ് പന്ത് (36), വിരാട് കോഹ്ലി (37), രോഹിത് ശര്‍മ്മ (23) തുടങ്ങിയവരും ഭേദപ്പെട്ട സംഭാവനകള്‍ നല്കി. ബംഗ്ലാദേശ് നിരയില്‍ നായകന് നജ്മുല്‍ ഹൊസൈന്‍ 40 റണ്‍സ് നേടി. ക്യാപ്റ്റന്‍ പുറമെ ഓപ്പണര്‍ തന്‍സിദ് ഹസന് (29), വാലറ്റത്ത് റിഷാദ് ഹൊസൈന്‍( 24) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ബംഗ്ലാദേശിന് വേണ്ടി തന്‍സീം ഹസ്സനും റിഷാദ് ഹൊസ്സൈനും രണ്ട് വിക്കറ്റ് വീതം നേടി. ആന്റിഗ്വയിലെ സര് വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലായിലൊരുന്നു മത്സരം.
COMMENTS