തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം സത്യ പ്രതിജ്ഞ ചെയ്ത് മോദി മന്ത്രിസഭയിലേക്ക് സഹമന്ത്രിയായെത്തിയ സുരേഷ് ഗോപിക്ക് അഭിനന്ദന പ്രവാഹം ഇനിയും അടങ...
തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം സത്യ പ്രതിജ്ഞ ചെയ്ത് മോദി മന്ത്രിസഭയിലേക്ക് സഹമന്ത്രിയായെത്തിയ സുരേഷ് ഗോപിക്ക് അഭിനന്ദന പ്രവാഹം ഇനിയും അടങ്ങിയിട്ടില്ല. അതിനിടെയാണ് സഹമന്ത്രിയാക്കിയതിലുള്ള അതൃപ്തി കാരണം സുരേഷ് ഗോപി സ്ഥാനം ഒഴിയാന്‍ അനുമതി തേടിയെന്ന വാര്‍ത്തകളും വന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് സുരേഷ് ഗോപി തുടരുമെന്നും ഏറ്റെടുത്ത സിനിമകള്‍ ചെയ്യാന്‍ നരേന്ദ്ര അനുമതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് സിനിമകള്‍ പൂര്‍ത്തിയാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ശ്രമിച്ച സുരേഷ് ഗോപിയുമായി കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അടക്കമുള്ളവര്‍ നിര്‍ബന്ധം പിടിച്ചിരുന്നുവെന്നും വിവരമുണ്ട്.
COMMENTS