തിരുവനന്തപുരം: കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാന്‍ ഇന്നലെ സത്യ പ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിയുടെ നീക്കം. സിനിമാ തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമ...
തിരുവനന്തപുരം: കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാന്‍ ഇന്നലെ സത്യ പ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിയുടെ നീക്കം. സിനിമാ തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
മന്ത്രിസ്ഥാനവും തിരക്കുകളും പൂര്‍ത്തിയാക്കാനുള്ള സിനിമകളെ ബാധിക്കുമെന്നാണ് തൃശൂരില്‍ നിന്നും മിന്നുന്ന വിജയം നേടിയ ബിജെപി നേതാവ് സുരേഷ് ഗോപി പറയുന്നത്.
എംപി എന്ന നിലയില്‍ തൃശൂരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ഇനി അവര്‍ തീരുമാനിക്കട്ടെയെന്നമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാല്‍, സുരേഷ് ഗോപിയുടെതീരുമാനത്തിനു പിന്നില്‍ കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതാണെന്നും സൂചനയുണ്ട്.
കുറച്ച് സിനിമകള്‍ ചെയ്യാനുണ്ടെന്നും കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയാകാന്‍ ബി.ജെ.പി നേതൃത്വം സമ്മര്‍ദം ചെലുത്തുകയായിരുന്നു. മോദി നേരിട്ട് വിളിച്ച് ഡല്‍ഹിയില്‍ എത്തണമെന്നും സത്യ പ്രതിജ്ഞ ചെയ്യണമെന്നും നിര്‍ബന്ധിച്ചതിനാലാണ് താന്‍ പോയതെന്നും സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു.
Key Words: Suresh Gopi, BJP


COMMENTS