കൊച്ചി: കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തി കണ്ണന്റെ സോപാനത്തില്‍ നറുനെയ്യും കദളിപ്പഴവും സമര്‍പ്പിച്ചും കാണിക്കയര...
കൊച്ചി: കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തി കണ്ണന്റെ സോപാനത്തില്‍ നറുനെയ്യും കദളിപ്പഴവും സമര്‍പ്പിച്ചും കാണിക്കയര്‍പ്പിച്ചും കേന്ദ്ര ടൂറിസം പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി.
സുരേഷ് ഗോപിക്ക് ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാലു മണിയോടെ സ്വീകരണം നല്‍കിയിരുന്നു. ദേവസ്വം അതിഥി മന്ദിരമായ ശ്രീവല്‍സത്തില്‍ എത്തിയ മന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ഡി എ കെ എസ് മായാദേവി എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാര്‍ സ്വീകരിച്ചു. ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
Key Words: Suresh Gopi, Guruvayoor Temple Visit
COMMENTS