കല്‍പ്പറ്റ: വയനാട്ടില്‍ തിരുമ്മ് ചികിത്സയ്ക്കിടെ വിദേശ വനിതയ്ക്ക് ലൈംഗിക അതിക്രമം നേരിട്ടതായി പരാതി. നെതര്‍ലന്‍ഡ്സ് സ്വദേശിയായ യുവതിയാണ് പര...
കല്‍പ്പറ്റ: വയനാട്ടില്‍ തിരുമ്മ് ചികിത്സയ്ക്കിടെ വിദേശ വനിതയ്ക്ക് ലൈംഗിക അതിക്രമം നേരിട്ടതായി പരാതി. നെതര്‍ലന്‍ഡ്സ് സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. വയനാട് തിരുനെല്ലിയിലെ റിസോര്‍ട്ട് ജീവനക്കാരനെതിരെയാണ് പരാതി. തിരുമ്മ് ചികിത്സയ്ക്കിടെ തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും യുവതി നല്കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. വയനാട് സന്ദര്‍ശിക്കാനായി എത്തിയ ഇരുപത്തിയഞ്ചുകാരിക്കാണ് അതിക്രമം നേരിടേണ്ടി വന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് യുവതി വായനാട്ടിലെത്തുന്നത്.
ഓണ്‍ലൈന്‍ ബുക്കിങ് വഴിയാണ് യുവതി തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ എത്തിയത്. തുടര്‍ന്ന് തിരുമ്മ് ചികിത്സ നടത്തുകയായിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ റിസോര്‍ട്ട് ജീവനക്കാരന് തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. തന്റെ മേല്‍ ലൈംഗികാതിക്രമം നടത്തിയതായും യുവതി പരാതിയില്‍ പറയുന്നു. സംഭവം നടന്ന് അഞ്ച് മാസം പിന്നിടുമ്പോഴാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ 14നാണ് പരാതി നല്‍കിയത്. വയനാട്ടില്‍ നിന്നും മടങ്ങി സ്വദേശമായ നെതര്‍ലന്‍ഡ്സില്‍ എത്തി എഡിജിപിക്ക് ഇ മെയില്‍ വഴിയാണ് പരാതി അയച്ചത്. അതേസമയം ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതുകൊണ്ടാണ് പരാതി നല്കാന് വൈകിയതെന്നും യുവതി പറയുന്നു.
Key Words: Rape Case, Sexual Assault, Foreign woman
COMMENTS