സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തോടെ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയായി 40 ലക്ഷത്ത...
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തോടെ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയായി 40 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്നു സ്‌കൂളിലെത്തും.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി പി രാജീവ് 2024-25 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പ്രകാശനം ചെയ്യും. രാവിലെ 8.45 നു മന്ത്രി വി ശിവന്‍കുട്ടി വിദ്യാര്‍ത്ഥികളെ മധുരം നല്‍കി സ്വീകരിക്കും. ജില്ലാ തല പ്രവേശനോത്സവ ഉദ്ഘാടനത്തിനു പുറമേ ഇക്കുറി ബ്ലോക്ക് തലത്തിലും ഉദ്ഘാടന പരിപാടികള്‍ നടക്കും.
COMMENTS