ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി സ്ഥാപകനും ഈടിവി, ഈനാട് അടക്കമുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയുമായ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്ന...
ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി സ്ഥാപകനും ഈടിവി, ഈനാട് അടക്കമുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയുമായ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ശ്വാസ തടസവുമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചുമുതല്‍ ചികിത്സയിലായിരുന്നു.
അദ്ദേഹത്തിന്റെ ഭൗതികശരീരം റാമോജി ഫിലിം സിറ്റിയിലെ വസതിയിലേക്ക് മാറ്റി, അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ പ്രമുഖരും ഇന്ന് എത്തും.
മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, രാമദേവി പബ്ലിക് സ്കൂള്‍, പ്രിയ ഫുഡ്സ് എന്നിവയുടെയും സ്ഥാപകനാണ് ഇദ്ദേഹം. ആന്ധ്രാപ്രദേശിലെ ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ചെയര്മാന് കൂടിയാണ്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്കിയ സംഭാവനകള്‍ക്ക് 2016ല്‍ പത്മവിഭൂഷണ്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 50 ഓളം സിനിമകളും ടെലിഫിലിമുകളും അദ്ദേഹം നിര്‍മ്മിച്ചു. റാമോജി റാവുവിന്റെ നിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
1980-കളില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) ഉയര്‍ച്ചയുമായി ഈനാട് പത്ര ഗ്രൂപ്പിന്റെ പിന്തുണയ്ക്ക് വലിയ ബന്ധമാണുള്ളത്.
Key Words : Ramoji Rao, Film City founder, Passed Away
COMMENTS