പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരു...
പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍. എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞക്ക് തൊട്ട് മുമ്പാണ്, 18 വര്‍ഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചത്. എന്നാല്‍, പിന്നാലെ പോസ്റ്റ് മുക്കിയിരുന്നു. ഇതോടെയാണ് എല്ലാവര്‍ക്കും ആശയക്കുഴപ്പമായത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നാണ് അവ്യക്തമായി തുടരുന്നത്. അതേസമയം, മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പോസ്റ്റില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ അല്ല തീരുമാനം എന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. പക്ഷേ അങ്ങനെ ആയി. ഇതുവരെ പിന്തുണച്ച നേതാക്കള്‍ക്ക് നന്ദിയെന്നും പോസ്റ്റില്‍ പറയുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ മൂന്ന് വര്‍ഷം സേവനം ചെയ്യാന്‍ അവസരം ലഭിച്ചു. ഇനിയൊരു സാധാരണ ബിജെപി പ്രവര്‍ത്തകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം അദ്ദേഹം പങ്കുവച്ചത്. കേരളത്തില്‍ നിന്ന് തൃശൂര്‍ എം.പി സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനെയുമാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനവും പോസ്റ്റ് ഡിലീറ്റ് ആക്കിയതും.
Key Words: Rajeev Chandra Sekhar, FB Post


COMMENTS