ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പ്രകടനവും ഭാരത് ജോഡോ യാത്രയും രാഹുലിന...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പ്രകടനവും ഭാരത് ജോഡോ യാത്രയും രാഹുലിന്റെ പ്രതിച്ഛായ ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ചില പാര്‍ട്ടികളും രാഹുലിനോടാവശ്യപ്പെട്ടു. 2019 ലെ 52 സീറ്റില്‍ നിന്ന് കോണ്‍ഗ്രസിനെ ഇക്കുറി 99 ലെത്തിച്ചതില്‍ രാഹുലിന്റെ പങ്ക് വലുതാണ്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി 2024 ലെ അതിശയകരമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
COMMENTS