Rahul Gandhi granted bail in defamation case
ന്യൂഡല്‍ഹി: കഴിഞ്ഞ മോദി സര്‍ക്കാരിനെതിരായ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബംഗളൂരു സിവില്‍ സെഷന്‍സ് കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവിച്ചത്. കേസ് കോടതി ജൂലൈ 30ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വര്‍ഷത്തെ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരെയായിരുന്നു കേസ്. 40% കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ എന്നായിരുന്നു പരസ്യം. ഇതോടൊപ്പം റേറ്റ് കാര്‍ഡും പ്രസിദ്ധീകരിച്ചിരുന്നു.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പരസ്യത്തില്‍ നേരിട്ട് ഭാഗമാകാതിരുന്ന രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ ബിജെപി നേതാവ് കേശവപ്രസാദാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി അന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകുകയും ജാമ്യം നേടുകയുമായിരുന്നു.
Keywords: Rahul Gandhi, Bail, Defamation case, BJP
 

 
							     
							     
							     
							    
 
 
 
 
 
COMMENTS