ന്യൂഡല്‍ഹി : കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ലോക്‌സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ...
ന്യൂഡല്‍ഹി: കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ലോക്‌സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
എട്ടാം തവണയും പാര്‍ലമെന്റിലെത്തിയ കോണ്‍ഗ്രസ് എം പിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഒഡിഷയില്‍ നിന്നുള്ള ബി ജെ പിയുടെ എം പി ഭര്‍തൃഹരി മഹ്താബിനെയാണ് പ്രോ ടേം സ്പീക്കറായി നിയമിച്ചത്.
ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു, പിന്നാലെയാണ് വിശദീകരണം.
ഭര്‍തൃഹരിയെ അവര്‍ എന്തിനാണ് എതിര്‍ക്കുന്നത്. പരാജയമറിയാതെ ഏഴ് തവണ എം പിയായ വ്യക്തിയാണ് അദ്ദേഹം. കോണ്‍ഗ്രസ് മുന്നോട്ടു വച്ച കൊടിക്കുന്നില്‍ എട്ട് തവണ എം പിയായി. എന്നാല്‍ രണ്ട് തവണ പരാജയപ്പെട്ട ആളാണ്. 1998ലും, 2004ലുമാണ് അദ്ദേഹം പരാജയപ്പെട്ടതെന്നും റിജിജു ചൂണ്ടിക്കാട്ടി.
Key Words: Pro-Tem Speaker, Kodikkunnil Suresh


COMMENTS