Priyanka Gandhi against central government about NEET exam
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ തന്നെ യുവാക്കളുടെ സ്വപ്നങ്ങളെ ആക്രമിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.
നീറ്റുമായി ബന്ധപ്പെട്ടുള്ള വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം 24 ലക്ഷം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അവഗണിക്കുന്ന തരത്തിലാണെന്ന് അവര്‍ വ്യക്തമാക്കി. പൊതുയിടത്തിലുള്ള വസ്തുതകള്‍ മന്ത്രി കാണുന്നില്ലേയെന്നും അവര്‍ ചോദിച്ചു.
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനു ശേഷം പരീക്ഷയ്ക്കെതിരെയും ചോദ്യ പേപ്പര്‍ ചോര്‍ന്നതടക്കമുള്ള ക്രമക്കേടുകളെയും ചോദ്യംചെയ്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.
Keywords: Priyanka Gandhi, Central government, NEET exam
COMMENTS