Priyanka Gandhi about Rahul Gandhi
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ അഭിമാനമുള്ക്കൊണ്ട് വൈകാരിക കുറിപ്പുമായി സഹോദരി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ അന്വേഷണ ഏജന്‍സികളും അദാനിയും വരെ രാഹുല്‍ ഗാന്ധിക്കെതിരെ അണിനിരക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് പ്രിയങ്ക ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചത്.
നിങ്ങളുടെ സഹോദരിയായതില്‍ അഭിമാനമുണ്ടെന്നും നുണപ്രചാരണങ്ങള്‍ക്കിടയിലും സത്യത്തിനായി എന്തൊക്കെ തടസ്സങ്ങള്‍ നേരിട്ടിട്ടും പിന്മാറാതെ പോരാടിയെന്നും അവര്‍ വെറുപ്പ് പടര്‍ത്തിയപ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ സ്നേഹവും ദയയുമായിരുന്നെന്നും അവര്‍ കുറിച്ചു.
നിങ്ങള്‍ പോരാളിയും ധൈര്യശാലിയുമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. നിങ്ങളെ തിരിച്ചറിയാത്തവര്‍ ഇപ്പോള്‍ നിങ്ങള്‍ ആരാണെന്ന് തിരിച്ചറിയുന്നുയെന്നുമാണ് പ്രിയങ്ക എക്സില്‍ കുറിച്ചത്. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും രാജ്യത്തെ മറ്റേതൊരു മത്സരാര്ത്ഥിയെക്കാട്ടിലും മിന്നുന്ന വിജയം കാഴ്ചവച്ച രാഹുല്‍ ഗാന്ധിക്ക് വന്‍ കയ്യടിയാണ് രാജ്യം നല്കിക്കൊണ്ടിരിക്കുന്നത്.
Keywords: Priyanka Gandhi, Rahul Gandhi, Social media
COMMENTS