സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. താരത്തിന്റെ കഴുത്തിനാണ് പരിക്കേറ്റത്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം സോ...
സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. താരത്തിന്റെ കഴുത്തിനാണ് പരിക്കേറ്റത്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ദ ബ്ലഫ് എന്ന ഹോളിവുഡ് ചിത്രത്തിലെ സംഘട്ടനരംഗത്തിനിടെയാണ് നടിക്ക് പരിക്കേറ്റത്.
'എന്റെ ജോലിയിലെ പ്രഫഷനല്‍ അപകടങ്ങള്‍' എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവച്ചത്. നേരത്തെ, പ്രിയങ്ക ചോപ്ര ബ്ലഫിന്റെ എന്ന സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
Key Words: Priyanka Chopra, Injury


COMMENTS