While the swearing-in of the third Narendra Modi-led government is scheduled to take place at Rashtrapati Bhavan today at 7.15 pm, the Prime Minister
അഭിനന്ദ്
ന്യൂഡല്‍ഹി: നരേന്ദ്രമോഡി നയിക്കുന്ന മൂന്നാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്നു വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടക്കാനിരിക്കെ, കേരളത്തില്‍ നിന്നുള്ള ഏക ബി ജെ പി എംപിയായ സുരേഷ് ഗോപിയെ പ്രധാനമന്ത്രി നേരിട്ടു ഡല്‍ഹിക്കു വിളിപ്പിച്ചു.
ഇതോടെ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. അദ്ദേഹത്തിനു ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ കിട്ടുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇന്നു രാവിലെയും സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. ഇതോടെ, അദ്ദേഹം മന്ത്രിയാകനില്ലെന്ന സംശയം വന്നിരുന്നു.
കരാറില്‍ ഏര്‍പ്പെട്ടിരുന്ന നാലു സിനിമകള്‍ തീര്ക്കാനുള്ളതുകൊണ്ട്് തത്കാലം മന്ത്രിപദം വേണ്ടെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി.
എന്നാല്‍, സംസ്ഥാനത്ത് ആദ്യമായി ഒരു എംപിയെ കിട്ടിയിട്ട് അദ്ദേഹത്തെ മന്ത്രിയാക്കിയില്ലെങ്കില്‍ അതു പാര്‍ട്ടിക്കു രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം.
ഇതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ നടന് മോഹന്‍ ലാലിനെയും നരേന്ദ്രമോഡി നേരിട്ടു ക്ഷണിച്ചു. എന്നാല്‍, വ്യക്തിപരമായ അസൗകര്യമുള്ളതിനാല്‍ എത്താനാകില്ലെന്ന് ലാല്‍ പറഞ്ഞതായാണ് വിവരം.
Summary: While the swearing-in of the third Narendra Modi-led government is scheduled to take place at Rashtrapati Bhavan today at 7.15 pm, the Prime Minister summoned Suresh Gopi, the only BJP MP from Kerala, to Delhi. With this, the rumors that Suresh Gopi might become the Union Minister became stronger.
COMMENTS