Police officer suspended for attacked shop in Alappuzha
ആലപ്പുഴ: ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചു തകര്‍ത്ത പൊലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ കെ.എഫ് ജോസഫിനെയാണ് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ആലപ്പുഴ വലിയ ചുടുകാട് ജംഗ്ഷനിലെ കുഴിമന്തിക്കട അവിടെ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച മകന് ഭക്ഷ്യവിഷബാധേയറ്റു എന്നാരോപിച്ച് വാക്കത്തിയുമായെത്തി ജോസഫ് ആക്രമിച്ചത്. ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ചുകയറ്റിയശേഷം ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
COMMENTS