തിരുവനന്തപുരം : പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇര. താന്‍ ഇത്രയും നാ...
തിരുവനന്തപുരം: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇര. താന്‍ ഇത്രയും നാള് പറഞ്ഞതെല്ലാം നുണയായിരുന്നു എന്നും അതില്‍ കുറ്റബോധമുണ്ടെന്നും നവവധു വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
തന്നെ ഇത്രയേറെ സ്നേഹിക്കുകയും നന്നായി നോക്കുകയും ചെയ്ത ഭര്‍ത്താവ് രാഹുലിനെതിരെ ഇല്ലാക്കഥകള്‍ പറഞ്ഞത് തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തതെന്നും യുവതി ഏറ്റുപറഞ്ഞു. നുണ പറയാന്‍ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും വീട്ടുകാരാണ് സ്ത്രീധന പീഡനം നേരിട്ടുവെന്ന് പറയാന്‍ ഉപദേശിച്ചതെന്നും യുവതി പറയുന്നു. ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കിയെന്നും ബെല്‍റ്റ് വച്ച് അടിച്ചെന്നും പറഞ്ഞത് കള്ളമായിരുന്നെന്നും യുവതി.
കേസിനെ തുടര്‍ന്ന് പ്രതി രാഹുല്‍ വിദേശത്തേക്ക് രക്ഷപെട്ടിരുന്നു. രാഹുലിന് രക്ഷപെടാന്‍ കൂട്ടുനിന്നെന്ന് കാട്ടി പോലീസ് ഉദ്യോഗസ്ഥര്‍ നടപടി നേരിടുകയും ചെയ്തു.
Key Words: Pantheerankaavu Case, Victim Revelation
COMMENTS