തിരുവനന്തപുരം: പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ച പറവൂര്‍ സ്വദേശിനിയായ നവവധു ഇന്ന് എല്ലാ...
തിരുവനന്തപുരം: പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ച പറവൂര്‍ സ്വദേശിനിയായ നവവധു ഇന്ന് എല്ലാം തിരുത്തിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഭര്‍ത്താവ് മര്‍ദ്ദിച്ചിട്ടില്ലെന്നും ചാര്‍ജര്‍ ഉപയോഗിച്ചും ബെല്‍റ്റ് കൊണ്ടും മര്‍ദ്ദിച്ചിട്ടില്ലെന്നും യുവതി. എന്നാല്‍ വെളിപ്പെടുത്തലിന് പിന്നാലെ, മകളെ ഒരാഴ്ചയായി കാണാനില്ലെന്നും ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും യുവതിയുടെ അച്ഛന്. മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണ്. രാഹുല്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് പറഞ്ഞത് കള്ളമാണ്. മകളെ ഇന്നലെ മുതല്‍ ഫോണില്‍ കിട്ടുന്നില്ല. തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോയെന്ന് അറിയിച്ചെങ്കിലും അവിടെ എത്തിയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
മകളെ രാഹുല്‍ അടിച്ചു എന്നത് വാസ്തവമാണ്. അതിനു തെളിവുകള്‍ ഉണ്ട്. ബെല്‍റ്റ് കൊണ്ട് അടിച്ചത് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതാണ്. ഫോറന്‍സിക് തെളിവുകളും ഉണ്ട്,' അച്ഛന് പറഞ്ഞു.
യുവതിയെ കാണാനില്ലെന്ന് സഹോദരനും പറഞ്ഞു. യുവതിയെ കുറിച്ച് ഇന്നലെ മുതല്‍ വിവരമൊന്നുമില്ല. മെയ് 28 ന് ശേഷം ഒരാഴ്ചയായി ഓഫീസില്‍ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാവാം എന്നും സഹോദരന് പറഞ്ഞു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് യുവതിയുടെ അമ്മയും പറഞ്ഞു.
പന്തീരാങ്കാവ് കേസില്‍ പ്രതിയായ രാഹുലിനെതിരെ താന്‍ പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് യുവതി ഇന്ന് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.
COMMENTS