തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വയനാട്ടില്‍ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്...
തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വയനാട്ടില്‍ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയായാണ് ഒ.ആര്‍ കേളു എത്തുന്നത്.
രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 500 പേരാണ് ആകെ പങ്കെടുക്കുന്നത്. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. പി.കെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തില്‍നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു. പട്ടികജാതി പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് കേളു ചുമതലയേല്‍ക്കുക.
ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
COMMENTS