തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനാരെന്ന് ഇന്നറിയാം. അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പല്‍ സിനഡ് തിരുവല്ല...
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനാരെന്ന് ഇന്നറിയാം. അധ്യക്ഷനെ
തിരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പല്‍ സിനഡ് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ഇന്ന് ചേരും. രാവിലെയാണ് സിനഡ് ആരംഭിക്കുക. പത്തേമുക്കാലോടെ പ്രഖ്യാപനം ഉണ്ടാകും.
വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ ഡാലസില്‍ വെച്ച് ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ വിയോഗം സംഭവിച്ചതോടെയാണ് പുതിയ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. ചെന്നൈ ഭദ്രാസന ബിഷപ്പിനായിരുന്നു സഭയുടെ താല്‍ക്കാലിക ചുമതല.
അതേസമയം, അന്തരിച്ച അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ നാല്പതാം ചരമദിനാചരണം ഇന്നലെയായിരുന്നു. കുറ്റപുഴയിലെ സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Key Words: KP Yohannan, Believers Eastern Church
COMMENTS