NEET question paper leaked in Bihar
ന്യൂഡല്‍ഹി: ബീഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് സുപ്രധാനമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് പതിമൂന്നോളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴോളം വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് പൊലീസ് വിശദീകരണം തേടിയിട്ടുമുണ്ട്.
20 മുതല്‍ 30 ലക്ഷം രൂപ വരെ നല്‍കി ചില വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ കൈക്കലാക്കിയെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്.
Keywords: NEET, Bihar, Question paper, Leaked



COMMENTS