ന്യൂഡല്‍ഹി: നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകള്‍ 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...
ന്യൂഡല്‍ഹി: നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകള്‍ 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'പാര്‍ലമെന്റിലെ വിദ്യാര്‍ത്ഥികളുടെ ശബ്ദമായി' മാറുമെന്നും രാഹുല്‍ വ്യക്തമാക്കി.
'പേപ്പര്‍ ചോര്‍ച്ചയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നിയമം ഉണ്ടാക്കി സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രകടനപത്രികയില്‍ ഞങ്ങള്‍ പ്രതിജ്ഞയെടുത്തു.
ഇന്ന്, രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി ഞാന്‍ പാര്‍ലമെന്റില്‍ അവരുടെ ശബ്ദമാകുമെന്നും നിങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശക്തമായി ഉന്നയിക്കുമെന്നും ഉറപ്പ് നല്‍കുന്നു.' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. NEET-UG പരീക്ഷയില്‍ ഇക്കുറി 67 ഉദ്യോഗാര്‍ത്ഥികളാണ് ഒന്നാം റാങ്കിന് അര്‍ഹരായത്. പരീക്ഷയിലെ ക്രമക്കേടുകള്‍ 24 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി എക്സില്‍ എഴുതി.
Key Words: NEET Issue, Rahul Gandhi
COMMENTS