ചെന്നൈ: സംസ്ഥാനത്തുനിന്ന് നീറ്റ് ഒഴിവാക്കണമെന്നും പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശി...
ചെന്നൈ: സംസ്ഥാനത്തുനിന്ന് നീറ്റ് ഒഴിവാക്കണമെന്നും പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി.
ബിരുദ പരീക്ഷകളുടെയും മറ്റ് പ്രോഗ്രാമുകളുടെയും നടത്തിപ്പിലെ ക്രമക്കേടുകളുടെ പേരില്‍ അന്വേഷണം നേരിടുന്ന ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നീറ്റിനെതിരായ പോരാട്ടം ഭരണകക്ഷിയായ ഡിഎംകെ തുടരുമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി സൂര്യ തുടങ്ങി നിരവധി നേതാക്കള്‍ നീറ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. നീറ്റില്‍ നിന്ന് ഒഴിവാക്കുന്നതിനും രാജ്യവ്യാപകമായി നീറ്റ് നീക്കം ചെയ്യുന്നതിനുമുള്ള മുന്നോടിയായുള്ള ഈ പ്രമേയം നിയമസഭ പാസാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു.
Key Words: NEET, Tamil Nadu, MK Stalin
COMMENTS