As the first signs of the Lok Sabha elections are out, the BJP-led NDA coalition is likely to form the government for the third time
അഭിനന്ദ്
ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ രണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ ഇന്ത്യാ സഖ്യത്തിനു മേല്‍ എന്‍ ഡി എ സഖ്യം മേല്‍ക്കൈ നേടുന്ന കാഴ്ചയാണ് കാണാനാവുന്നത്.
290 സീറ്റുകളില്‍ എന്‍ ഡി എയും 222 സീറ്റില്‍ ഇന്ത്യാ സഖ്യവുമാണ്. മറ്റുള്ളവര്‍ 31 സീറ്റില്‍ ലീഡ് ചെയ്യുന്നു.
ഉത്തര്‍ പ്രദേശില്‍ എന്‍ ഡി എയ്ക്കു പ്രതീക്ഷിച്ച പ്രകടനം നടത്താനാവുന്നില്ല. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും ഒരു ഘട്ടത്തില്‍ എണ്ണായിരത്തോളം വോട്ടിനു പിന്നില്‍ പോയിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ് ബറേലിയിലും വയനാട്ടിലും മുന്നിലാണ്. രാഹുലിന്റെ മുന്‍ മണ്ഡലമായ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനി പിന്നിലാണ്.
കേരളത്തില്‍ യുഡിഎഫ് തരംഗമാണ്. അവര്‍ 18 സീറ്റില്‍ വിജയിച്ചു. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചു.
ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനു ലഭിച്ച വിജയമാണ് ഇടതു മുന്നണിയുടെ ഏക ആശ്വാസം.
Summary: As the first signs of the Lok Sabha elections are out, the BJP-led NDA coalition is likely to form the government for the third time. From the beginning, the trend of NDA dominance is evident.
COMMENTS