ന്യൂഡല്‍ഹി: മോദി 3.O മന്ത്രിസഭില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയ്ക്ക് ഇടം കിട്ടിയില്ല. പകരം എന്‍സിപിക്ക് സ്വതന്ത്ര ചുമതലയുള്ള...
ന്യൂഡല്‍ഹി: മോദി 3.O മന്ത്രിസഭില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയ്ക്ക് ഇടം കിട്ടിയില്ല. പകരം എന്‍സിപിക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേല്‍ ഇതിനെ തരംതാഴ്ത്തല്‍ എന്ന് വിളിച്ചു. സഹമന്ത്രിയുടെ ചുമതല നല്‍കിയതില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന് അതൃപ്തിയുണ്ട്.
'...ഞങ്ങളുടെ പാര്‍ട്ടിക്ക് സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രിയെ ലഭിക്കുമെന്ന് ഇന്നലെ രാത്രി ഞങ്ങളെ അറിയിച്ചു. ഞാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു, അതിനാല്‍ ഇത് എനിക്ക് തരംതാഴ്ത്തലാവും. ഞങ്ങള്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. കുറച്ച് ദിവസത്തേക്ക് കാത്തിരിക്കാന്‍ അവര്‍ ഇതിനകം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, അവര്‍ പരിഹാര നടപടികള്‍ സ്വീകരിക്കും...,' പട്ടേല്‍ പറഞ്ഞു.
Key Words: NCP, Modi 3.O Cabinet
COMMENTS