തിരുവനന്തപുരം: കേരളത്തിലെ എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെ ഫലങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സി പി എം സംസ്ഥാന സെക്രട്ടറി ...
തിരുവനന്തപുരം: കേരളത്തിലെ എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെ ഫലങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എക്സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്നും അദ്ദേഹം പ്രതികരിച്ചു.
സി.പി.എം വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനം. അതു തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ആ വിലയിരുത്തലില്‍ മാറ്റമില്ല. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും എം വി. ഗോവിന്ദന് പറഞ്ഞു.
എല്‍ ഡി എഫിന് പൂജ്യം, യുഡിഎഫിന് 20 എന്നതായിരുന്നു താന്‍ പ്രതീക്ഷിച്ച എക്സിറ്റ് പോള്‍ സര്‍വേ. എന്നാല്‍ ബി ജെ പിക്കും കൂടി ഇടം കൊടുത്താണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഇതിലൊന്നും വലിയ കാര്യമില്ല. നാലാം തീയതി കാണാമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
Key Words: MV Govindan, Exit Polls
COMMENTS