തിരുവനന്തപുരം: റോഡില്‍ വാഹനം കയറും മറ്റും ഉപയോഗിച്ചു കെട്ടി വലിക്കുന്നതിനു മോട്ടര്‍ വാഹന വകുപ്പിന്റെ കര്‍ശന വിലക്ക്. കേടാവുകയോ, അപകടത്തില്‍പ...
തിരുവനന്തപുരം: റോഡില്‍ വാഹനം കയറും മറ്റും ഉപയോഗിച്ചു കെട്ടി വലിക്കുന്നതിനു മോട്ടര്‍ വാഹന വകുപ്പിന്റെ കര്‍ശന വിലക്ക്. കേടാവുകയോ, അപകടത്തില്‍പ്പെടുകയോ ചെയ്യുന്ന വാഹനങ്ങള്‍ കെട്ടി വലിക്കുന്നതിനു പകരം റിക്കവറി വാനുകള്‍ ഉപയോഗിച്ചു തന്നെ നീക്കണമെന്നാണു നിര്‍ദ്ദേശം.
ആലുവയില്‍ ഓട്ടോറിക്ഷകള്‍ കെട്ടി വലിക്കുന്നതിനിടെ കയറില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചതോടെയാണു നടപടികള്‍ കര്‍ശനമാക്കുന്നത്. എല്ലാ ജില്ലകളിലും ഇതു സംബന്ധിച്ചു പരിശോധന നടത്തുന്നുണ്ട്.
അപകടത്തില്‍പെടുന്ന ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍ തുടങ്ങിയവ ഈ രീതിയില്‍ കെട്ടിവലിക്കുന്നതു പതിവാണ്. ചിലയിടങ്ങളില്‍ കേടായ ഇരുചക്ര വാഹനങ്ങള്‍ പിന്നിലെ വാഹനത്തില്‍ നിന്നു ചവിട്ടിത്തള്ളിയും കൊണ്ടുപോകുന്ന പതിവുണ്ട്.
Key Words: Motor Vehicle Department, Recovery Vehicle
COMMENTS