ന്യൂഡല്‍ഹി: സുരേഷ്ഗോപി പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റു. രാവിലെ 9.30 യോടെ ഓഫീസില്‍ എത്തിയ അദ്ദേഹത്തെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചേര...
ന്യൂഡല്‍ഹി: സുരേഷ്ഗോപി പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റു. രാവിലെ 9.30 യോടെ ഓഫീസില്‍ എത്തിയ അദ്ദേഹത്തെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത് സുപ്രധാന ചുമതലയാണെന്നും താന്‍ ഒരു യുകെജി സ്റ്റുഡന്റിന്റെ തലത്തിലാണ് ഇപ്പോഴുള്ളതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കേരളത്തിലെയും തൃശൂരിലെയും ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ശാസ്ത്രിഭവനിലെ മന്ത്രാലയത്തിന്റെ ഓഫിസില്‍ എത്തിയ അദ്ദേഹം ഗൗരവമുള്ള വകുപ്പാണ് പ്രധാനമന്ത്രി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പെട്രോളിയം മന്ത്രിയും പ്രധാനമന്ത്രിയും വകുപ്പിലെ മുതിര്‍ന്ന പാനലിലുള്ളവരും ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കി.
പെട്രോളിയം പ്രകൃതിവാതകത്തിനും പുറമേ ടൂറിസം വകുപ്പും ഏല്‍പ്പിച്ചിരിക്കുന്ന സുരേഷ്ഗോപി ഉടന്‍ ടൂറിസം മന്ത്രായലത്തിലും എത്തി ചുമതലയേല്‍ക്കും. കേരളത്തെ സംബന്ധിച്ച് പെട്രോള്‍ ആവശ്യമുള്ളതും ടൂറിസം സാധ്യതയുള്ളതുമായ സംസ്ഥാനവുമാണ്.
കൊച്ചി കേന്ദ്രീകരിച്ച് പെട്രോളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുമെന്നും ടൂറിസം മന്ത്രി എന്ന നിലയില്‍ പൂരം അടുത്ത വര്‍ഷം ഇതുവരെ കാണാന്‍ കഴിയാത്ത രീതിയില്‍ നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
Key Words: Minister of Petroleum, Suresh Gopi
COMMENTS