Massive fire at plastic warehouse in Kochuveli
തിരുവനന്തപുരം: കൊച്ചുവേളിയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.
12 യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സെക്യൂരിറ്റി ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആളപായമില്ല
സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് അപകടമുണ്ടായത്. ഇവിടെ പ്ലാസ്റ്റിക് എത്തിച്ച് റീസൈക്കിള്‍ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണ്. അതേസമയം കെട്ടിടം പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്നാണ് വിവരം.
Keywords: Fire, Kochuveli, Plastic warehouse, Fire Force
COMMENTS