ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 26 ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് മുന്നണിയിലെ വലിയ കക്ഷിയായ ബി ജെ പി നിര്‍ദേശിക്കു...
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 26 ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് മുന്നണിയിലെ വലിയ കക്ഷിയായ ബി ജെ പി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെ ഡി യു അറിയിച്ചു. മാത്രമല്ല, ജെ ഡി യുവും, ടി ഡി പിയും എന്‍ ഡി എ മുന്നണിയിലെ അംഗങ്ങളാണ് എന്നും ജെ ഡി യു നേതാവ് കെ സി ത്യാഗി വ്യക്തമാക്കി.
18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 നാണ് ആരംഭിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസം പുതിയ എം പിമാരുടെ സത്യപ്രതിജ്ഞയാണ്. ജൂണ്‍ 27 ന് ലോക്സഭയുടേയും രാജ്യസഭയുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ജൂലൈ മൂന്നു വരെയാണ് ആദ്യ സമ്മേളനം നടക്കുക.
ബി ജെ പി അംഗം ലോക്സഭ സ്പീക്കര്‍ ആകില്ലെന്നുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെ ത്യാഗി വിമര്‍ശിച്ചു. സ്പീക്കര്‍ എല്ലായ്‌പ്പോഴും ഭരണ കക്ഷിയുടേതാണ്, കാരണം ഭരണ മുന്നണിയുടെ അംഗസംഖ്യയാണ് ഏറ്റവും ഉയര്‍ന്നതെന്ന് കെ സി ത്യാഗി പറഞ്ഞു.
Key Words: Lok Sabha,Speaker Election


COMMENTS