തിരുവനന്തപുരം: പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ...
തിരുവനന്തപുരം: പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും (യുടി) 57 സീറ്റുകളിലേക്കാണ് അവസാന ഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ 57 സീറ്റുകളില്‍ മത്സരിക്കുന്ന 904 സ്ഥാനാര്‍ത്ഥികളുടെ വിധി വോട്ടര്‍മാര്‍ ഇന്ന് നിര്‍ണ്ണയിക്കും.
പഞ്ചാബിലെ 13 സീറ്റുകളിലും ഹിമാചല്‍ പ്രദേശിലെ നാല് സീറ്റുകളിലും ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ബീഹാറിലെ എട്ട് മണ്ഡലങ്ങളിലും ഒഡീഷയിലെ ആറ് സീറ്റുകളിലും ജാര്‍ഖണ്ഡിലെ മൂന്ന് സീറ്റുകളിലും ചണ്ഡിഗഡിനൊപ്പം വോട്ടെടുപ്പ് നടക്കും. ഒഡീഷയിലെ ബാക്കി 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ഹിമാചല്‍ പ്രദേശിലെ ആറ് നിയമസഭാ സീറ്റുകളിലേക്കും ഈ ഘട്ടത്തില്‍ ഉപതെരഞ്ഞെടുപ്പും നടക്കും.
COMMENTS