High court grants bail Hemant Soren
റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസില്‍ ജനുവരി 31 നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടു മുന്‍പ് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, അനധികൃതമായി ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് ഹേമന്ത് സോറനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹേമന്ത് സോറന് ലഭിച്ച ജാമ്യം ഇന്ത്യാ സഖ്യത്തിന് ആശ്വാസമാകും.
Keywords: High court, Hemant Soren, Bail, Land scam case
COMMENTS