കൊച്ചി: കുവൈറ്റിലെ മംഗഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര...
കൊച്ചി: കുവൈറ്റിലെ മംഗഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. രാവിലെ പത്തരയോടെ വിമാനം എത്തിയത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സമയം രാവിലെ ആറരയോടെയാണ് വിമാനം കുവൈത്തില്‍നിന്ന് പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ മലയാളികളായ 23 പേരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് കേരളത്തിലെ 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഓരോരുത്തരുടെയും വീടുകളിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകും. ഓരോ ആംബുലന്‍സിനും ഓരോ പൈലറ്റ് പോലീസ് വാഹനവും ഉണ്ടാകും. ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിട്ടില്ലാത്തവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളുടെ ആവശ്യമനുസരിച്ച് വിവിധ ആശുപത്രി മോര്‍ച്ചറികളിലേക്ക് മാറ്റും.
7 തമിഴ്‌നാട് സ്വദേശികളുടെയും, ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹം കൊച്ചിയില്‍ വച്ച് കൈമാറും.
Key Words: Kuwait Tragedy, Air Force Plane, Kochi
 

 
							     
							     
							     
							    
 
 
 
 
 
COMMENTS