ന്യൂഡല്‍ഹി: കുവൈത്ത് മംഗാഫ് നഗരത്തിലെ തീപിടിത്തത്തില്‍ 41 ഇന്ത്യക്കാരുടെ മരണത്തിനിടയായ സംഭവ സ്ഥലം സന്ദര്‍ശിച്ച് ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് ...
ന്യൂഡല്‍ഹി: കുവൈത്ത് മംഗാഫ് നഗരത്തിലെ തീപിടിത്തത്തില്‍ 41 ഇന്ത്യക്കാരുടെ മരണത്തിനിടയായ സംഭവ സ്ഥലം സന്ദര്‍ശിച്ച് ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സ്വയിക.
നിലവില്‍ ആശുപത്രിയില്‍ തുടരുന്നവര്‍ക്ക് ആവശ്യമായ ചികിത്സയ്ക്കും മറ്റ് നടപടികള്‍ക്കും അടിയന്തര മെഡിക്കല്‍ ഹെല്‍ത്ത് കെയറിനുമായി എംബസി കുവൈറ്റ് അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും എംബസി വ്യക്തമാക്കി.
കുവൈറ്റിലെ തെക്കന്‍ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗാഫ് ഏരിയയിലെ ആറ് നില കെട്ടിടത്തിലെ അടുക്കളയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേര് താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
കെട്ടിടത്തില്‍ താമസിക്കുന്ന നിരവധി തൊഴിലാളികള്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. 'ഇന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ട ദാരുണമായ തീപിടിത്തവുമായി ബന്ധപ്പെട്ട്, എംബസി ഒരു എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സ്ഥാപിച്ചിട്ടുണ്ട്: +965-65505246. ബന്ധപ്പെട്ട എല്ലാവരോടും അപ്ഡേറ്റുകള്‍ക്കായി ഈ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു-എന്ന് എംബസി എക്സില്‍ കുറിച്ചു
Key Words: Kuwait fire Accident, Indian Ambassador, Death
COMMENTS