ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ...
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഉത്തരവ് എത്തുന്നതുവരെ കെജ്രിവാള് ജയില്‍ തന്നെ തുടരണം. ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച കെജ്രിവാളിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചേക്കും.
ഇന്നത്തെ ഉത്തരവ് പ്രകാരം കെജ്രിവാള് ചൊവ്വാഴ്ച വരെ ജയിലില്‍ തുടരും. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതി അനുവദിച്ച കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ഡി.സമര്‍പ്പിച്ച അപേക്ഷയില്‍ ഇരുപക്ഷത്തിന്റെ വാദംകേട്ട ശേഷമാണ് കോടതി ഇത്തരമൊരു ഉത്തരവിട്ടത്.
ഇഡിയുടെ സ്റ്റേ അപേക്ഷയിലും മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലും ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിനിന്റെ അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചു.
Key Words: Arvind Kejriwal, Jail
COMMENTS