Complaint filed against K.K Lathika
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ `കാഫിര്‍' വിവാദത്തില്‍ സി.പി.എം നേതാവ് കെ.കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ ആണ് മുന്‍ എം.എല്‍.എ കൂടിയായ ലതികയ്‌ക്കെതിരെ പരാതി നല്‍കിയത്.
വടകര യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ ലതികയുടെ ഫെയ്‌സ് ബുക്ക് പേജിലാണ് തിരഞ്ഞെടുപ്പിന് തലേദിവസം ഇതു സംബന്ധിച്ച സ്‌ക്രീന്‍ ഷോട്ട് വന്നത്. എന്നാല്‍ ഇത് വിവാദമായതോടെ കഴിഞ്ഞ ദിവസം അവര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
എന്നാല്‍ ലതികയുടെ പേജില്‍ വന്ന `കാഫിര്‍' പ്രയോഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയെന്നും അതിനാല്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നുമാണ് ആവശ്യമുയരുന്നുത്.
Keywords: K.K Lathika, `Kafir' screenshot, Complaint, DGP


COMMENTS