മലപ്പുറം: മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം. 30-ല്‍ അധികം പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വള്ളിക്കു...
മലപ്പുറം: മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം. 30-ല്‍ അധികം പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വള്ളിക്കുന്ന് പഞ്ചായത്തില്‍ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കടുത്ത പനിയേയും ചര്‍ദ്ദിയേയും തുടര്‍ന്നായിരുന്നു ആളുകളെല്ലാം ചികിത്സ തേടിയത്.
പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവര്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്. ഒരേ രോഗലക്ഷണവുമായി ഒരേ പഞ്ചായത്തിലുളള നിരവധിപേര്‍ ചികിത്സ തേടിയെത്തിയതോടെയാണ് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്.
അതേസമയം മാസങ്ങള്‍ക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും സമാനമായ രീതിയില്‍ രോഗങ്ങള്‍ കണ്ടിരുന്നുവെന്നും അന്ന് ഓഡിറ്റോറിയത്തിന്റെ ഉടമകള്‍ സംഭവം പുറത്ത് വരാതിരിക്കാന്‍ ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
Key Words: Jaundice, Malappuram
COMMENTS