ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് ഡല്‍ഹിയില്‍ യോഗംചേരും. മൂന്ന് മണിക്ക് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് യോഗം. കോണ്‍ഗ്രസ് വി...
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് ഡല്‍ഹിയില്‍ യോഗംചേരും. മൂന്ന് മണിക്ക് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് യോഗം. കോണ്‍ഗ്രസ് വിളിച്ച യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികള്‍ക്കും ക്ഷണമുണ്ട്. എന്നാല്‍, മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തേക്കില്ല. തിരഞ്ഞെടുപ്പ് തിരക്കുകളില്‍ ആയതിനാല്‍ മമതാ ബാനര്‍ജി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യ സഖ്യം 350 ല്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ത്യ മുന്നണിയുടെ യോഗം നിര്‍ണ്ണായകമാണ്. ഫലം അനുകൂലമെങ്കില്‍ തുടര്‍ നീക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ബി ജെ ഡി ,വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുമായി ചര്‍ച്ച നടന്നേക്കും. അതേസമയം വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
വോട്ടെണ്ണെല്‍ ദിനത്തിനായുള്ള തയ്യാറെടുപ്പുകളും ഭാവി നീക്കങ്ങളും ചര്‍ച്ച ചെയ്യും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാളെ തിരികെ തിഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടത് കൂടി കണക്കിലെടുത്താണ് ഇന്ന് യോഗം ചേരുന്നത്.
Key Words: INDIA Alliance, Meeting, Delhi, Mamata
COMMENTS