ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ കുറഞ്ഞത് 90 ഇന്ത്യന്‍ പൗരന്മാരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. കടുത്ത ചൂടാണ് തീര്‍ത്ഥാടക...
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ കുറഞ്ഞത് 90 ഇന്ത്യന്‍ പൗരന്മാരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. കടുത്ത ചൂടാണ് തീര്‍ത്ഥാടകര്‍ക്ക് വെല്ലുവിളിയായതെന്നും വൃത്തങ്ങള്‍ വ്യാഴാഴ്ച ഇന്ത്യ ടുഡേയോട് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പി കണക്കനുസരിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 645 ആണ്. ഭൂരിഭാഗം മരണങ്ങളും ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ടതാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നിരവധി ഇന്ത്യക്കാരെയും മരിച്ചതായും കാണാതായതായതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ, ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ കുറഞ്ഞത് 68 ഇന്ത്യന്‍ പൗരന്മാരെങ്കിലും മരിച്ചതായി പേര് വെളിപ്പെടുത്താത്ത ഒരു അറബ് നയതന്ത്രജ്ഞന്‍ സ്ഥിരീകരിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
COMMENTS