Gold price today
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 52,800 രൂപയും ഗ്രാമിന് 6,600 രൂപയുമായി.
അതേസമയം 18 കാരറ്റ് സ്വര്‍ണ്ണത്തിന് പവന് 160 രൂപ കുറഞ്ഞ് 43,960 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,495 രൂപയുമായി.
വെള്ളി വിലയിലും നേരിയ കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് രണ്ടു രൂപ കുറഞ്ഞ് 93 രൂപയായി. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണ്ണവിലയിലും മറ്റും പ്രതിഫലിക്കുന്നത്.
Keywords: Gold, Price, Slight change, Silver


COMMENTS