തിരുവനന്തപുരം: ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷമെന്നും സര്‍ക്കാരിനെതിരായ തന്റെ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യാക്കോബായ സഭ മുന്‍ നിരണ...
തിരുവനന്തപുരം: ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷമെന്നും സര്‍ക്കാരിനെതിരായ തന്റെ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
'പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. വിഷയം അവസാനിച്ചു. പറഞ്ഞത് പറഞ്ഞതാണ്. അതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. വ്യക്തിപരമായ പരാമര്‍ശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാകില്ല. ഇതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. മറ്റൊരു വാക്കും എന്റെ പക്കല്‍ നിന്നും കിട്ടില്ല. ഞാന്‍ എന്നും ഇടതുപക്ഷത്തായിരിക്കും. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം' ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണയും ഒരു സീറ്റില്‍ ഒതുങ്ങിയ എല്‍ഡിഎഫിനെ വിമര്‍ശിച്ച് ഗീവര്‍ഗീസ് കൂറിലോസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്കെത്തണമെന്നില്ലെന്നും ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു വിമര്‍ശനം.
എന്നാല്‍ ഇതിനു മറുപടിയായി മുഖ്യമന്ത്രിയെത്തി. പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രിയും കടന്നാക്രമിച്ചു.
COMMENTS