തിരുവനന്തപുരം: സി.പി.എം നേതാവ് പി ജയരാജനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ ജില്ലാ കമ്മറ്റി അംഗം മനു തോമസ്. ജയരാജനെ സംവാദത്തിന് ക്ഷണി...
തിരുവനന്തപുരം: സി.പി.എം നേതാവ് പി ജയരാജനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ ജില്ലാ കമ്മറ്റി അംഗം മനു തോമസ്.
ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളി ഭീഷണിയുമായി വന്നത് ക്വട്ടേഷന്‍ - സ്വര്‍ണം - പൊളിറ്റിക്കല്‍ മാഫിയ സംഘത്തിന്റെ തലവന്മാര് ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് മനു തോമസ് പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അത് നട്ടെല്ല് നിവര്‍ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം. ഒറ്റയ്ക്കായാലും സംഘടനയില്‍നിന്ന് ആയാലും ആരാന്റെ കണ്ണീരും സ്വപ്നവും തകര്‍ത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷന്‍ മാഫിയ സ്വര്‍ണപ്പണത്തിന്റെ തിളക്കത്തിലോ ഡിവൈന്‍ കമ്മ്യൂണിസ്റ്റ് ഫാന്‍സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്‍ക്ക് അത് അറിയണമെന്നില്ല, അദ്ദേഹം കുറിച്ചു.
COMMENTS