ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 13 പേര് മരിച്ചു. 60 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി പേരുടെ നില ഗുരുതരമാ...
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 13 പേര് മരിച്ചു. 60 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. പൊലീസ് സൂപ്രണ്ടിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. കൃത്യവിലോപനം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ നടപടി.
ചൊവ്വാഴ്ച രാത്രിയില്‍ വില്‍പ്പന നടത്തിയ മദ്യം കഴിച്ചവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്തേക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ വിദഗ്ധ സംഘത്തെ സര്‍ക്കാര്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
Key Words: Fake Liquor, Tamil Nadu, Dead
COMMENTS